പി വി എ നാസർ
ദോഹ:പ്രായമാകുന്തോറും ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് പതിവായ ശാരീരിക വ്യായാമങ്ങൾ അത്യാവശ്യമാണെന്ന് ദോഹയിലെ ആരോഗ്യ-ഫിറ്റ്നസ് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ജോലിത്തിരക്കുകളും കുടുംബപരമായ ഉത്തരവാദിത്തങ്ങളും കാരണം പലപ്പോഴും വ്യായാമത്തിന്റെ തീവ്രതയിൽ കുറവുണ്ടാകാറുണ്ടെങ്കിലും നടത്തം, നീന്തൽ, നൃത്തം (സൽസ, സുംബ) എന്നിവ ജീവിതത്തിന്റെ ഭാഗമാക്കുന്നത് വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകളെ അകറ്റിനിർത്താൻ സഹായിക്കും. ......
കർണാടകം: ബംഗളുരു നഗരവികസനം അനേകായിരം കോടികൾ കൈമറിയുന്ന അതിവിപുലമായ വകുപ്പാണ്. സിദ്ധരാമയ്യ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായിരുന്ന ഡി കെ ശിവകുമാറാണ് ഈ വകുപ്പ് കയ്യാളിയിരുന്നത്. ......
ദോഹ: രാജ്യത്തെ ദേശീയ സേവന (National Service) പദ്ധതിയിൽ വൻ ഇളവുകളുമായി ഖത്തർ പ്രതിരോധ മന്ത്രാലയം. ഖത്തരി അമ്മമാരുടെ മക്കൾക്കും, ഖത്തറിൽ ജനിച്ച് വളർന്ന പ്രവാസികളായ വിദേശികൾക്കും ഇനിമുതൽ ഖത്തർ ദേശീയ സേവനത്തിന്റെ ഭാഗമാകാൻ സാധിക്കും. ......
കൊച്ചി: കാക്കനാട് തൃക്കാക്കര ഭാരത മാത കോളേജിന് സമീപത്തെ ഫ്ലാറ്റിലെയും സമീപവാസികളുടെയും കിണർവെള്ളത്തിൽ ഡീസൽ കലർന്നതിനെ തുടർന്ന് കിണർ ഉപയോഗശൂന്യമായി. മാസങ്ങളായി തുടരുന്ന പ്രശ്നത്തിന് ഇതുവരെ പരിഹാരമോ മലിനീകരണത്തിന്റെ ഉറവിടമോ കണ്ടെത്താനാകാതെ വന്നതോടെ ഫ്ലാറ്റുടമകൾ കടുത്ത ആശങ്കയിലാണ്.ഫ്ലാറ്റു വളപ്പിലുള്ള കുഴൽക്കിണറിലെ വെള്ളത്തിനു കുഴപ്പമില്ല.
ഭാരത മാത കോളേജിന് എതിർവശത്തുള്ള സ്കൈലൈൻ പാം ടോപ്പ് ഫ്ലാറ്റിലെയും സമീപ വീടുകളിലെയും കിണറുകളിലാണ് പെട്രോളിയം ഉൽപ്പന്നത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. ......
കൊച്ചി: കേരളത്തിലും ആഗോള വിപണിയിലും സ്വർണവില ഇന്ന് കുത്തനെ ഇടിഞ്ഞു. സമീപകാലത്തെ ഏറ്റവും വലിയ വിലത്തകർച്ചകളിലൊന്നായി കണക്കാക്കപ്പെടുന്ന ഈ ഇടിവിൽ, സംസ്ഥാനത്ത് ഒരു ഗ്രാം സ്വർണത്തിന് 395 രൂപയും പവന് 3,160 രൂപയും കുറഞ്ഞു. ......
കൊച്ചി: നടി അൻസിബയും നടി ലക്ഷ്മിപ്രിയയും തമ്മിലുള്ള പരാതിവിവാദത്തിൽ ഇരുവിഭാഗത്തിന്റെയും ആരോപണങ്ങളിൽ കേസെടുക്കാൻ മതിയായ അടിസ്ഥാനമില്ലെന്ന് പൊലീസ് റിപ്പോർട്ട്. തൃപ്പൂണിത്തുറ വനിത എസ്.ഐ. ......
കാബൂൾ: പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിൽ 11 കുട്ടികളുൾപ്പെടെ 13 പേർ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാൻ ആരോപിച്ചു. 14 പേർക്ക് പരിക്കേറ്റതായും താലിബാൻ ഭരണകൂടം അറിയിച്ചു. ......
യുഎസ് ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടിയുമായി ഇറാൻ രംഗത്തെത്തി. ജോർദാനിലെ യുഎസ് സൈനിക താവളമായ അൽ-അസ്റഖിനെ ലക്ഷ്യമിട്ട് ഐആർജിസി മിസൈൽ ആക്രമണം നടത്തിയതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ......
മുണ്ടക്കയം: യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള വീസ വേഗത്തിൽ ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെന്ന കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ട്രാവൽ ഏജൻസി ഉടമ അനീഷ് ഉമ്മർ പൊലീസ് പിടിയിലായി. കൂട്ടിക്കൽ പാലക്കുന്നേൽ സ്വദേശിയായ ഇയാളെ കഴിഞ്ഞ രാത്രി കോഴിക്കോട് നിന്നാണ് മുണ്ടക്കയം പൊലീസ് കസ്റ്റഡിയിലെടുത്തത്.
ആറുമാസത്തിനുള്ളിൽ യൂറോപ്യൻ രാജ്യങ്ങളിലെ വീസ ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ച് നിരവധി പേരിൽ നിന്ന് 5 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ വാങ്ങിയെന്നാണ് പരാതി. ......
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് വൻ അഴിമതിക്കും ക്രമക്കേടിനും നീക്കം നടക്കുന്നതായി റിപ്പോർട്ട്. നിലവിലുള്ള കൃത്യമായ മാനദണ്ഡങ്ങളും ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് നൽകിയ കർശന നിർദ്ദേശങ്ങളും പൂർണ്ണമായി അട്ടിമറിച്ചുകൊണ്ടാണ് ഈ അണിയറ നീക്കങ്ങൾ നടക്കുന്നത്. ......